National News

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് അശോക് ഗെലോട്ട്

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തില്‍ ധാരണയായെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി.26 പ്രതിപക്ഷ പാർട്ടികളും ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് ഇന്ത്യ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും എന്നിരുന്നാലും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായും ഗെലോട്ട് വ്യക്തമാക്കി.2014ല്‍ 31 ശതമാനം വോട്ട് നേടി ബിജെപി അധികാരത്തില്‍ വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാന്‍ കഴിയില്ലെന്നും മോദി അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് കാരണമാണെന്നും ഗലോട്ട് പ്രതികരിച്ചു. പ്രതിപക്ഷ സഖ്യപാര്‍ട്ടിയായ ‘ഇന്ത്യ’യുടെ യോഗം കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വെച്ച് നടന്നതിന് ശേഷം എന്‍.ഡി.എ. വിരണ്ടിട്ടുണ്ടെന്നും ഗലോട്ട് പറഞ്ഞു.ചന്ദ്രയാന്‍-3യുടെ വിജയത്തിന് പിന്നില്‍ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും പങ്കുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. ചന്ദ്രയാന്‍ -3 യുടെ വിജയത്തില്‍ നെഹ്റുവിന്റെ സംഭാവന നിര്‍ണായകണ്. ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!