Entertainment News Trending

അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോയുടെ പരാതി: കൊല്ലം സ്വദേശിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു

കൊല്ലം: തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന നടൻ ടൊവിനോ തോമസിന്‍റെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന് പതിവായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെയാണ് ടൊവിനോ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. പരാതി അന്വേഷിക്കാന്‍ ഡി.സി.പി പനങ്ങാട് പൊലീസിനോട് ആവശ്യപ്പെട്ടു.

സൈബർ പൊലീസിന്‍റെ സഹായത്തോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ വിവരങ്ങൾ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. മൊബൈൽ ഫോണിന്റെ ഉടമയെ ഉടന്‍ ചോദ്യംചെയ്‌തേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!