News

കാനനപാത സജീവമായി തുടങ്ങുന്നു

മണ്ഡല-മകരവിളക്കുല്‍വത്തിന് നട തുറന്നതോടെ പരമ്പരാഗത കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ വരവും തുടങ്ങി. നട തുറക്കുന്നതിന് മുന്‍പായി കാനനപാത ഫോറസ്റ്റ് ഉദ്യോഗസ്ഥരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു. നട തുറന്നദിവസം 145 സ്വാമിമാരാണ് കാനനപാതവഴി സന്നിധാനത്തെത്തിയത്. 11 ദിവസത്തിനിടെ ഇതുവരെ 1400ലേറെ പേര്‍ കാനനപാതയിലൂടെ സന്നിധാനത്തെത്തി. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമാണ് കാനനപാതയിലൂടെയുള്ള സഞ്ചാരം അനുവദിച്ചിരിക്കുന്നത്.

ആനതാരകളുള്ളതിനാല്‍ രാത്രികാലങ്ങളില്‍ കാനനപാതയിലൂടെയുള്ള സഞ്ചാരം അപകടകരമാണെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പരിശോധനയ്ക്കായി ചെക്‌പോസ്റ്റുകളും പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. കാനനപാതവഴി വരുന്നവര്‍ ഉരക്കുഴിയില്‍ മുങ്ങിക്കുളിച്ചാണ് ഭഗവത്ദര്‍ശനം നടത്തുന്നത്. വരുംദിവസങ്ങളില്‍ കാനനപാതയിലൂടെയുള്ള സ്വാമിമാരുടെ വരവേറുമെന്നാണ് അനുമാനിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!