Kerala News

ഒന്നാംവർഷ പ്രവേശന നടപടികൾ അവസാനഘട്ടത്തിൽ; പ്ലസ് വണ്‍ പ്രവേശനം നേടിയത് 4,11,157 പേര്‍

തിരുവനന്തപുരം: ഇതുവരെയുള്ള അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം നേടിയത് 4,11,157 വിദ്യാർഥികൾ. ഹയർ സെക്കൻഡറിയിൽ 3,84,538 പേരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,619 പേരും പ്രവേശനം നേടി.

ഒന്നാംവർഷ പ്രവേശന നടപടികൾ അവസാനഘട്ടത്തിലാണ്. ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫറിനുള്ള അപേക്ഷകൾ പ്രകാരമുള്ള അലോട്ട്മെന്റ് ഫലം 16നു പ്രസിദ്ധീകരിക്കും. 16നും 17നുമായി വിദ്യാർഥികൾക്ക്‌ പ്രവേശനം നേടാം. ട്രാൻസ്‌ഫറിനു ശേഷമുള്ള ഒഴിവുകൾ 19നു പ്രസിദ്ധീകരിക്കും. പ്രസ്തുത ഒഴിവുകളിലേക്ക്‌ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവരെ സ്പോട്ട് അഡ്മിഷന് പരിഗണിക്കാൻ ഓൺലൈനിൽ അപേക്ഷ നൽകാം. പ്രവേശന നടപടികൾ 21ന് വൈകിട്ട് അഞ്ചിനകം പൂർത്തിയാക്കും.

വൈകി പ്രവേശനം നേടിയവർക്ക് നഷ്ടമായ പാഠഭാഗങ്ങൾ വൈകിട്ടും ശനിയാഴ്ചകളിലും പ്രത്യേക ക്ലാസുകൾ ക്രമീകരിച്ച് പഠിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!