Local

പടനിലം എല്‍പി സ്‌കൂളിനെ കൈപിടിച്ചു കയറ്റിയ പ്രധാന അധ്യാപകന്‍

പടനിലം സ്‌കൂളിന്റെ പുതിയ കെട്ടിടം 30 ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ എല്ലാവരും കടപ്പെട്ടിരിക്കുന്നത് സ്‌കൂളിനെ മാറ്റിമറിച്ച ഒരാളോടാണ്. സ്‌കൂളിനെ പ്രധാന അധ്യാപകനായ സിദ്ധിഖ് മാസ്റ്ററോഡ്. ഇത്രയേറെ സ്‌കൂളിനെയും കുട്ടികളെയും സ്‌നേഹിക്കുന്ന അധ്യാപകന്‍ വേറെയുണ്ടാവില്ല. ഏത് സ്‌കൂളായാലും അവിടെ വിദ്യാര്‍ത്ഥികള്‍ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും മികച്ച അടിസ്ഥാന സൗകര്യത്തോടെ പഠനം നടത്തണം എന്ന് സിദ്ധിഖ് മാഷിന് നിര്‍ബന്ധമാണ്. കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്‌കൂളായ മെഡിക്കല്‍ കോളേജ് മോഡല്‍ സ്‌കൂളില്‍ നിന്നും പ്രമോഷനായാണ് ഏറെക്കാലത്തോളം അസൗകര്യങ്ങളുമായി വീര്‍പ്പ്മുട്ടിക്കഴിയുന്ന പടനിലം സ്‌കൂളിലേക്ക് സിദ്ധിഖ് മാസ്റ്റര്‍ വരുന്നത്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനായി ആദ്യമായി മുന്നിട്ടിറങ്ങിയതും മാഷായിരുന്നു.

ചെറുപ്പത്തില്‍ പിതാവ് മരിച്ച ഇദ്ദേഹം പഠിച്ചത് ഒരു ഓര്‍ഫനേജിലായിരുന്നു. പിന്നീട് കുടുംബം നോക്കേണ്ട ബാധ്യതയും വന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും പഠിച്ച് അധ്യാപകനായി. ഇപ്പോള്‍ ഏകദേശം 30000 ല്‍ അധികം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകഴിഞ്ഞു. വെറും അധ്യാപനം മാത്രമല്ല സിദ്ധിഖ് മാഷിന് ഈ ജോലി. സ്‌കൂള്‍ കഴിഞ്ഞാലും സ്‌കൂള്‍ പരിസരത്തും മറ്റും തൂമ്പയും വൃത്തിയാക്കലുമായി നടക്കും. സ്‌കൂളിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെയാണ് ഇദ്ദേഹം കാണുന്നത്. ഇടക്ക് കുട്ടികള്‍ക്ക് സ്വന്തമായി ഉണ്ടാക്കിയ നാടന്‍ കൃഷി ഉല്‍പ്പന്നങ്ങളെല്ലാം കൊണ്ട് നല്‍കും. മെയ് മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഇദ്ദേഹം ഒരു വര്‍ഷം കൂടി സേവനമായി സ്‌കൂളില്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്. കള്ളന്‍തോട് അരിക്കൊടിച്ചാലില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ജെഡിടി വെള്ളിമാട്കുന്ന് സ്‌കൂളിലെ ടീച്ചറാണ്. മക്കളില്‍ മൂത്തയാള്‍ എംഎസ്‌സി ഫിസിക്‌സിനും രണ്ടാമത്തെയാള്‍ സിവില്‍ എഞ്ചിനീയറിങ്ങിനും മൂന്നാമത്തെ കുട്ടി എട്ടാം ക്ലാസിലും പഠിക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!