വിഖ്യാത പണ്ഡിതന് ഉസ്താദ് സയ്യിദ് ഖുതുബിന്റെ വിശ്വ പ്രസിദ്ധ തഫ്സീര്‍ ഫീളിലാലില്‍ ഖുര്‍ആനിന്റെ മലയാള പതിപ്പ് ‘ഖുര്‍ആനിന്റെ തണലില്‍ ‘ ലൈബ്രറിക്ക് സമര്‍പ്പിച്ച് കരുവന് പൊയില്‍ മനാറുല്‍ ഹുദ മദ്റസ ലൈബ്രറി പ്രമുഖ പ്രഭാഷകന്‍ ശിഹാബുദ്ദീന് ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ‘കുട്ടികളുടെ പ്രവാചകന് ‘ പ്രശ്നോത്തരി വിജയികളെ അനുമോദിച്ചു. പി.ലത്തീഫ് ,കെ.അബ്ദുള്ള, ഇ.റസാഖ്, യു.കെ ശബ് ല സംസാരിച്ചു. സിദ്റ ഖിറാഅത്ത് നടത്തി.