Local News

കുഞ്ഞെഴുത്തിന്റെ മധുരത്തിനുള്ള ടൈം വേൾഡ് റക്കോർഡ് സമ്മാനിച്ചു

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ കുട്ടികളുടെ 4500 ലധികം കൈയെഴുത്ത് മാഗസിനുകൾ നിർമ്മിച്ച് ചരിത്രം സൃഷ്ടിച്ച കുന്ദമംഗലം ഉപജില്ല യുടെ അവധിക്കാല തനത് പ്രവർത്തനമായ കുഞ്ഞെഴുത്തിന്റെ മധുരത്തിനുള്ള ടൈം വേൾഡ് റെക്കോർഡ് സുപ്രസിദ്ധ വിശ്വസാഹിത്യകാരൻ ഡോക്ടർ ഷിഹാബ് ഘാനത്തിന്റെ ദുബായിലുള്ള വീട്ടിൽ നടന്ന ചടങ്ങിൽ ഉപജില്ല വിദ്യഭ്യാസ ഓഫീസർ ശ്രീ.കെ.ജെ പോൾ ഏറ്റുവാങ്ങി.

കുട്ടികളുടെ സർഗ്ഗശേഷികൾ പ്രോൽസാഹിപ്പിക്കുന്നതിനും അവധിക്കാലം ആസ്വാദ്യകരമാക്കുന്നതിനും വേണ്ടി കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിഭാവനം ചെയ്ത പദ്ധതിയാണ് കുഞ്ഞെഴുത്തിന്റെ മധുരം. ഉപജില്ലയിലെ 41 സ്കൂളുകളിൽ നിന്നായി 4500 ഓളം കൈയ്യെഴുത്ത് മാഗസിനുകളാണ് കുടികൾ നിർമ്മിച്ചത്. സ്വന്തം കഥകൾ, കവിതകൾ, അവധിക്കാല അനുഭവക്കുറിപ്പുകൾ, കരവിരുത് , വീട്ടിലെ പ്രായമുള്ളവരുടെ ജീവിതാനുഭവങ്ങൾ എന്നിവയെല്ലാം ചേർത്താണ് കുട്ടികൾ മാസികകൾ നിർമ്മിച്ചത്. കുന്ദമംഗലം എച്ച്.എം ഫോറത്തിനുള്ള ആനു മോദനം ശ്രീ.സി.കെ വിനോദ് കുമാർ (HM ഫോറം സെക്രട്ടറി ) ശ്രീ. യൂസുഫ് സിദ്ധീഖ് എം. ( HM ഫോറം ട്രഷറർ) എന്നിവരും ഡോ.ഷാഹാബ് ഘാനത്തിൽ നിന്ന് ഏറ്റുവാങ്ങി. നേരത്തെ അറേബ്യൻ വേൾഡ് റക്കോർഡിനും കുഞ്ഞെഴുത്തിന്റെ മധുരം അർഹമായിരുന്നു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!