Local

യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനത്തിന് ഇന്ന് തുടക്കം

കുന്ദമംഗലം: നേരിനായ് സംഘടിക്കുക നീതിക്കായ് പോരാടുക എന്ന പ്രമേയത്തില്‍ മുസ്ലീം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനം നവംബര്‍27, 28, 29 തിയ്യതികളിലായി കുന്ദമംഗലത്ത് വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം പതാക ജാഥ കോന്തനാരിയില്‍ അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എയും പതാക ജാഥ ചാത്തമംഗലത്ത് എം.എ.റസാഖ് മാസ്റ്റും ഉദ്ഘാടനം ചെയ്യും. 28ന് മുറിയനാല്‍ ടൗണില്‍ സ്മൃതിപഥം സാജിദ് നടുവണ്ണുര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 29 ന് വെള്ളിപതിമംഗലത്ത് നിന്നും വൈറ്റ്ഗാര്‍ഡ് പരേഡ് യുവജന റാലി ആരംഭിക്കും. വൈകുന്നേരം സിദ്ധുതിയ്യേറ്റര്‍ പരിസരത്തെ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്ലീം ലീഗ് അഖിലേന്ത്യ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം വൈറ്റ്ഗാര്‍ഡ് ഡിസാസ്റ്റര്‍ എക്യപ്‌മെന്റ്‌സ് കൈമാറും. പി.എസ്.സി പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ സജ്ജരക്കാന്‍ മണ്ഡലം യൂത്ത് ലീഗ് ആരംഭിക്കുന്ന പി.എം ഹനീഫ് അക്കാദമി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ: ഫൈസല്‍ ബാബു, പി.കെ.ഫിറോസ് തുടങ്ങിയവരും ജില്ലാ സംസ്ഥാന മണ്ഡലം നേതാക്കളും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം.ബാബുമോന്‍ , എന്‍.പി.ഹംസ മാസ്റ്റര്‍, ഒ.എം.നൗഷാദ്, കെ.ജാഫര്‍ സാദിഖ്, ഒ.ഉസ്സയിന്‍, അരിയില്‍ അലവി, കെ.കെ.ഷമീല്‍ പങ്കെടുത്തു മുസ്ലീം യൂത്ത് ലീഗ് നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കൊടിമര പതാക ജാഥ നാളെ വൈകുന്നേരം 3 മണിക്ക് ഒളവണ്ണ കോന്തനാരിയില്‍ നിന്നും ആരംഭിച്ച് പെരുമണ്ണ പെരുവയല്‍ വഴി 6 മണിക്ക് കുറ്റിക്കാട്ടൂരില്‍ അഡ്വ: എന്‍ ഷംസുദ്ധീന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും ജാഥാ ക്യാപ്ടന്‍ എം.ബാബുമോന്‍ നേതൃത്വം നല്‍കും കൊടിമര ജാഥ വൈകുന്നേരം 3 മണിക്ക് ചാത്തമംഗലത്ത് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിഎം.എ.റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഒ.എം.നൗഷാദ് നേതൃത്വം നല്‍കും പതാക ജാഥയും കൊടിമര ജാഥയും കുറ്റിക്കാട്ടൂര്‍ ടൗണില്‍ സംഗമിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുന്ദമംഗലത്ത് സമാപിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!