Local

ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി

മടവൂര്‍; മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരളയുടെ ഭാഗമായി ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും വര്‍ക്ക് സൈറ്റിലും പരിശോധന നടത്തി. പരിശോധനയില്‍ ചില സ്ഥലത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടതു കാണാനിടയായി. തുടര്‍ന്ന് കെട്ടിട ഉടമയുടെ പേരില്‍ പൊതുജനാരോഗ്യത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നരീതിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതിനെതിരെ നോട്ടീസ് നല്‍കി. ഉടനെ മാലിന്യങ്ങള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചില വര്‍ക്ക് സൈറ്റില്‍ ദിവസങ്ങളോളമായി വല്ലപ്പോഴും ഉപയോഗിക്കുന്ന ഡ്രമ്മുകളില്‍ കൊതുകിന്റെ കൂത്താടികള്‍ വളരുന്നത് കാണാനിടയായി .

ഇതോടൊപ്പം തന്നെ 25ഓളം വീടുകളില്‍ സന്ദര്‍ശനം നടത്തി. ജില്ലാ മലേറിയ ഓഫീസര്‍ ഷിനി. കെ. കെ. ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രി എം. വി. ജനാര്‍ദ്ധനന്‍, ജെ. എച്ച്. ഐ. മാരായ എം. കുഞ്ഞബ്ദുള്ള, സി. പ്രസാദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!