ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്നാവശ്യപ്പെട്ട് അഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ
ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കാൽനട പ്രചരണ ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി.
മുക്കം റോഡ് ജംഗ്ഷനിൽ പിടിഎ റഹീം എം എൽ എ യുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന്ജാഥയെ സ്വീകരിച്ചു . വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണകേന്ദ്രമായ ടാക്സി സ്റ്റാൻ്റിലേക്ക് ആറയിച്ചു.
സ്വീകരണ യോഗത്തിൽ അഡ്വ. അതുൽദാസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ടി കെ സുമേഷ്, കെ എം നീനു,, ദീപ പ്രേംനാഥ്, അഡ്വ.അജിഷ, സാദിഖ്, പി പി ഷിനിൽ എന്നിവർ പ്രസംഗിച്ചു.
ഡി വൈ എഫ് ഐ ജില്ലാ കാൽനട പ്രചരണ ജാഥക്ക് സ്വീകരണം നൽകി

