Kerala

തലശേരിയിൽ മസാജ് ചെയ്യാൻ മുറിയിലെത്തിയ സ്ത്രീയെ കടന്ന് പിടിച്ചു; ഒത്താശ ചെയ്തത് മറ്റൊരു സ്ത്രീ, 3 പേർ പിടിയിൽ

തലശേരി: മസാജ് പാർലറിൽ വെച്ച് ഉടമയുടെ ഒത്താശയോടെ ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ തലശേരി പോലിസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് എൻസിസിറോഡിലെ ലോട്ടസ് സ്പാ ഉടമ മുതിരമല കരുക്കച്ചാൽ വെട്ടിക്കാവുങ്കൽ വികെ അനന്തു (23) സ്ഥാപനത്തിലെ ജീവനക്കാരിയായ സ്ത്രീ, മസാജ് സെൻ്ററിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച തലശേരി പാറാൽ സ്വദേശി രജിലേഷ് (28) എന്നിവരെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് സംഭവം. പാർലറിൽ എത്തിയ രജിലേഷ് മസാജ് ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനം എതിർത്ത് മുറിയിൽനിന്നും പുറത്തുകടന്ന യുവതി സംഭവം റിസപ്ഷനിസ്റ്റായ സ്ത്രീയോടും ഉടമയോടും പറഞ്ഞെങ്കിലും ഇവരുടെ ഒത്താശയോടെയാണ് പീഡനമെന്ന് മനസിലാക്കുകയായിരുന്നു.

സ്ഥാപനത്തിലെ സ്ത്രീയും ഉടമയും ഒത്താശ ചെയ്തുവെന്നു കാണിച്ച് പിന്നീട് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ മുന്നു പേർക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം നടത്തി മൂന്നുപേരെയും വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!