Kerala News

‘എനിക്കെതിരെ കേസ് വേണം’;ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ വിവിധ ഭാ​ഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ ഉള്ളവർ വിനായകനെതിരെ രം​ഗത്തെത്തി. കോൺ​ഗ്രസ് പ്രവർത്തകരുടെ പരാതിയെ തുടർന്ന് സംഭവത്തിൽ വിനായകനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ വിനായകനെതിരെ കേസ് വേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ നിലപാട്. ഇപ്പോഴിതാ ചാണ്ടി ഉമ്മന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനായകൻ. ‘എനിക്കെതിരെ കേസ് വേണം’, എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞ വാക്കുകൾ പങ്കുവച്ച് വിനായകൻ കുറിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വിനായകന്റെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് വിനായകനെ വിമർശിച്ച് കൊണ്ട് രം​ഗത്തെത്തിയത്.

വിനായകനെതിരെ കേസ് വേണ്ടെന്നും തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു എന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. ‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ’, എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!