Kerala

എടവണ്ണയിലെ സദാചാര ആക്രമണം; സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

മലപ്പുറം: എടവണ്ണ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നിൽക്കുന്നതു മൊബൈലിൽ പകർത്തിയതു ചോദ്യം ചെയ്തവരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെ 5 പേർ അറസ്റ്റിൽ. സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പ‍ഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ എന്നിവരുൾപ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഈ മാസം 13ന് എടവണ്ണ സ്റ്റാൻഡിലാണു സംഭവങ്ങളുടെ തുടക്കം. വണ്ടൂരിലെ കോളജ് വിദ്യാർഥിനിയും എടവണ്ണയിലെ സ്കൂൾ വിദ്യാർഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാൻഡിൽ സംസാരിച്ചിരിക്കുകയായിരുന്നു. കണ്ടുനിന്നവരിലൊരാൾ ഇതു മൊബൈലിൽ പകർത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തപ്പോൾ വാക്കേറ്റമാവുകയും തുടർന്നു കൂട്ടം ചേർന്നു മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണു പരാതി. പൊലീസെത്തിയാണു സംഘർഷം അവസാനിപ്പിച്ചത്.

ഈ സംഭവത്തിനു പിറ്റേന്നു ‘ജനകീയകൂട്ടായ്മ’യുടെ പേരിൽ വിദ്യാർഥികൾക്കു മുന്നറിയിപ്പായും വിദ്യാർഥി പക്ഷത്തിന്റെ മറുപടിയായും ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. അഞ്ചുമണിക്കു ശേഷം ബസ് സ്റ്റാൻഡ് പരിസരത്ത‌ു വിദ്യാർഥികളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുനൽകി ജനകീയ കൂട്ടായ്മ ഫ്ലെക്സ് വയ്ക്കുകയായിരുന്നു.

എന്നാൽ ‘രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണു ബസ് കൺസഷൻ സമയമെന്നും 5നു ശേഷം കണ്ടാൽ കൈകാര്യം ചെയ്തു കളയുമെന്നു ബോർഡ്‌ വയ്ക്കാൻ അധികാരമില്ലെന്നും’ വിദ്യാർഥിപക്ഷ’ മെന്ന പേരിൽ മറുപടി ഫ്ലെക്സും പ്രത്യക്ഷപ്പെട്ടു. പിന്നാലെ പൊലീസെത്തി രണ്ടു ബോർഡുകളും നീക്കം ചെയ്യുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!