Local

പ്രതിഭകള്‍ക്കൊപ്പം: മാധ്യമ പ്രവര്‍ത്തകനുമായി അനുഭവങ്ങള്‍ പങ്ക് വെച്ച് ആരാമ്പ്രം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കൊടുവള്ളി: പ്രതിഭകള്‍ക്കൊപ്പം വിദ്യാലയം പരിപാടിയുടെ ഭാഗമായി ആരാമ്പ്രം ഗവ: എം യു .പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സീനിയര്‍ മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം കൊടുവള്ളി ലേഖകനുമായ ബഷീര്‍ ആരാമ്പ്രത്തിന്റെ വസതിയിലെത്തി മാധ്യമ രംഗത്തെ അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കി.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ അനുഭവങ്ങളും വിജയചരിത്രവും മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഭകള്‍ക്കൊപ്പം പരിപാടി സംഘടിപ്പിച്ചു വരുന്നത്.ഇതിന്റെ രണ്ടാം ഘട്ടമായാണ് ബഷീര്‍ ആരാമ്പ്രത്തിന്റെ വീട്ടിലെത്തി വിദ്യാര്‍ത്ഥികള്‍ പൂച്ചെണ്ട് സമ്മാനിച്ച ശേഷം തങ്ങളുടെ മാധ്യമ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവദിച്ചത്.

പത്രപ്രവര്‍ത്തന രംഗത്തെ 35 വര്‍ഷത്തെ അനുഭവങ്ങളും അറിവുകളും പത്രപ്രവര്‍ത്തന രീതികളുംഅദ്ദേഹം വിദ്യാര്‍ത്ഥികളുമായി പങ്ക് വെച്ചു.മാധ്യമ പ്രവര്‍ത്തന രംഗത്തുള്ള വെല്ലുവിളികള്‍, വാര്‍ത്തയുടെ ഉറവിടം മാധ്യമ പ്രവര്‍ത്തന രംഗത്തെ മറക്കാനാവാത്ത ഓര്‍മ്മ ,പഴയ കാല പത്രവാര്‍ത്തകളുടെ ശൈലി, സോഷ്യല്‍ മീഡിയകള്‍ പത്രപ്രവര്‍ത്തന രംഗത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍, ആധുനികശാസ്ത്ര സാങ്കേതികവിദ്യ മാധ്യമരംഗത്തിന് സഹായകരമോ? ജനാധിപത്യത്തിന്റെ കാവലാള്‍ എന്ന വിശേഷണമുള്ള മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന ആശങ്കള്‍? പത്രപ്രവര്‍ത്തന രംഗം ആനന്ദദായകമോ? തുടങ്ങിയ ഒട്ടെ റെ സംശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു.
സ്‌കൂള്‍ അധ്യാപകരായ പി ജയപ്രകാശ്,പി.കെ ഹരിദാസന്‍, കെ.സി അനില, കെ.അബ്ദു ഷുക്കൂര്‍, ടി. ഷാക്കിറ, കെ.പി സഖില്‍തുടങ്ങിയവര്‍ അനുഗമിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!