International Kerala

ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസ് മലേഷ്യയിൽ കർദിനാൾ; രാജ്യത്തിന് പുറത്ത് കർദിനാളാകുന്ന ആദ്യ മലയാളി

മേച്ചേരി കുടുംബാംഗമാമാണ് സെബാസ്റ്റ്യൻ ഫ്രാൻസിസ് കർദിനാൾ. ഒരു മലയാളി രാജ്യത്തിന് പുറത്ത് കർദിനാൾ ആകുന്നത് ഇതാദ്യമാണ്. ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസ് മേച്ചേരിയെ മലേഷ്യയിലെ കർദിനാളായി ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപിച്ചത്. ഒല്ലൂർ സെയ്ൻറ് ആൻറണീസ് ഫൊറോനപ്പള്ളിയിൽ ഞായറാഴ്‌ച വൈകീട്ട് എത്തിയ തൃശുർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്താണ് ഇക്കാര്യം അറിയിച്ചത്.

തൃശൂരിൽനിന്ന് ഒരു ബിഷപ്പ് കർദിനാൾ ആകുന്നത് ആദ്യമായാണ്. ബിഷപ്പിന്റെ കുടുംബം ഇവിടെനിന്ന് താമസം മാറിയിട്ട് വർഷങ്ങളായി. ബന്ധുക്കളാണ് ഒല്ലൂരിലുള്ളത്. ചെന്നൈയിലായിരുന്നു പഠനം. ഏതാനും വർഷംമുമ്പ് ബിഷപ്പായിരിക്കെ പാലയൂരിലെത്തിയപ്പോൾ ഒല്ലൂരിലും വന്നിരുന്നു. നിലവിൽ മലേഷ്യയിലെ പെനാഗ് രൂപത ബിഷപ്പായിരിക്കെയാണ് കർദിനാളായി ഉയർത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!