Kerala News

മുതാലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു; നാല് പേരെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി

മുതലപൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മറിഞ്ഞത്.

ചെറിയ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയപ്പോഴായിരുന്നു അപകടം. ഉടന്‍തന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് കുഞ്ഞുമോനെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാണാതായ മറ്റു മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. പുലിമുട്ട് നിര്‍മാണത്തിലെ അപാകമാണ് ഇതിന് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!