Local News

‘ശക്തിപ്രകടന’ത്തിൽ അജിത്തിനൊപ്പം 30 എംഎൽമാർ; ശരദ് പവാറിന്റെ യോഗത്തിൽ 17 പേർ


മുംബൈ: എൻസിപി പിളർപ്പിനു ശേഷമുള്ള ആദ്യ ബലപരീക്ഷയിൽ കൂടുതൽ പേരുടെ പിന്തുണ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന്. പാർട്ടി പിളർത്തി 8 എംഎൽഎമാരുമായി അജിത് പവാർ എൻഡിഎ പാളയത്തിലേക്കു നീങ്ങിയശേഷം ആദ്യമായി ഇരുവിഭാഗങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചപ്പോൾ, അജിത് പവാറിനു പിന്തുണയുമായെത്തിയത് 30 എംഎൽഎമാർ. ശരദ് പവാർ വിളിച്ച യോഗത്തിൽ നിലവിൽ 17 എംഎൽഎമാരാണ് പങ്കെടുക്കുന്നത്.

മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് ആകെ 53 എംഎൽഎമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാൻ 36 പേരുടെ പിന്തുണ വേണം. ഇരുവിഭാഗവും വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 10 പേരാണ് വിട്ടുനിൽക്കുന്നത്. അതിനിടെ, 35 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തതായി അജിത് പവാർ പക്ഷം അവകാശപ്പെട്ടു. ശരദ് പവാറിന്റെ യോഗത്തിൽ സ്ത്രീകളുടെ വൻ സംഘം പങ്കെടുക്കുന്നതായാണ് വിവരം.

പാർട്ടിയിലെ പിളർപ്പിനു ശേഷമുള്ള ആദ്യ യോഗം ശക്തി പ്രകടനത്തിനുള്ള വേദിയായാണ് ഇരു വിഭാഗവും കാണുന്നത്. മുംബൈയിലെ ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം പുരോഗമിക്കുന്നത്. അതേസമയം, ശരദ് പവാർ വിളിച്ച യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് ജിതേന്ദ്ര അഹ്‌വാദ് എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. ഒരു മണിക്ക് മുംബൈയിലെ നരിമാൻ പോയിന്റിലാണ് യോഗം വിളിച്ചത്. എംഎൽഎമാർ, എംപിമാർ, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുക്കാൻ ഇരുവിഭാഗവും നിർദേശിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!