News Sports

സാഫ് കപ്പിൽ ഒൻപതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ഫൈനലിൽ എതിരാളികൾ കുവൈത്ത്

സാഫ് ചമ്പ്യൻഷിപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യ കുവൈത്തിനെ നേരിടും. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30-നാണ് മത്സരം. സാഫ് കപ്പിൽ പതിമൂന്നാം ഫൈനൽ മത്സരത്തിനിറങ്ങുന്ന സുനില്‍ ഛേത്രിയും സംഘവും തങ്ങളുടെ ഒൻപതാം കിരീടമാണ് ലക്ഷ്യമിടുന്നത്.
നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയിലായിരുന്നു.

ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ ലെബനനെ കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഏഴ് ഗോളുകളില്‍ അഞ്ചും ഛേത്രിയുടെ വകയായിരുന്നു. ഈ 38-കാരനില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ഉദാന്ത സിങ്, മഹേഷ് സിങ്, സഹല്‍ എന്നിവരിലും ടീം പ്രതീക്ഷയര്‍പ്പിക്കുന്നു.

അതേസമയം സെമിയില്‍ സസ്‌പെന്‍ഷനിലായിരുന്ന സന്ദേശ് ജിംഗന്‍ തിരിച്ചെത്തുന്നത് പ്രതിരോധത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് ഇന്ത്യ വഴങ്ങിയത്. അതും അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളായിരുന്നു. സസ്‌പെന്‍ഷനിലുള്ള പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഡഗ്ഔട്ടില്‍ ഉണ്ടാകില്ല.ജൂണില്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ നൂറാം സ്ഥാനത്തും കുവൈത്ത് 141-ാം സ്ഥാനത്തുമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!