GLOBAL News

മനുഷ്യന് മുന്‍ഗണന, മുന്‍ധാരണകളും വിവേചനവും മാറ്റുക; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വര്‍ഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു.

ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ യുവാക്കളില്‍
അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാന്‍ സമൂഹം നല്‍കുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെയും വിശകലനങ്ങളുടെയും റിപ്പോർട്ട് എല്ലാ വര്‍ഷവും UNODC ( United Nations Office On Drug and Crime ) വേള്‍ഡ് ഡ്രഗ് റിപ്പോർട്ട് എന്ന പേരില്‍ പുറത്തിറക്കാറുണ്ട്.

മനുഷ്യന് മുന്‍ഗണന:മുന്‍ധാരണകളും വിവേചനവും മാറ്റുക,പ്രതിരോധം ശക്തമാക്കുകയെന്നാണ് ഇത്തവണ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം.മനുഷ്യനും ലഹരിയുമെന്നത് സങ്കീര്‍ണമായ വിഷയമാണ്. ഉന്‍മാദത്തിന് വേണ്ടിയോ,പ്രശ്‌നങ്ങളില്‍ നിന്ന് താത്കാലികമായി രക്ഷപ്പെടാനോ,അല്ലെങ്കില്‍ കൗതുകത്തിന് വേണ്ടിയോ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്ന മനുഷ്യന്‍ എത്തിചേരുന്നത് കടുത്ത മാനസിക,ശാരിരിക,സാമൂഹിക പ്രശ്‌നങ്ങളിലേക്കാണ്.

ലോകത്താകമാനം പന്തലിച്ച് നില്‍ക്കുന്ന മാഫിയാണ് മയക്കുമരുന്നിന്റേത്. ഉള്‍കടലുകളില്‍ നിന്ന്,വിമാനത്താവളങ്ങളില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടത്തുന്ന മയക്കുമരുന്നിന്റെ കൃത്യമായ കണക്കുകള്‍ ഇന്നും പുറം ലോകത്തിന് ലഭ്യമല്ലയെന്നതാണ് ഞെട്ടിക്കുന്ന സത്യം. അത്രത്തോളം ഭീകരമാണ് ലഹരിയുടെ ബഹുപ്രപഞ്ചം.

ഇന്ത്യയിലും ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ഭാവിയായ യുവതയിലാണ് മയക്കുമരുന്നിന്റെ ഉപയോഗം കൂടുതലായി കാണപ്പെടുന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ഓരോ ദിവസവും രാജ്യത്ത് മയക്കുമരുന്ന് കടത്തും,ലഹരിയിലൂടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും കൂടിവരുകയാണ്. രാജ്യത്ത് ഒരു നടന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കൊക്കയിന്‍,എൽ എസ് ഡി, ഹെറോയിന്‍,മെത്താഫിറ്റമിന്‍ പോലുളള മാരക മയക്കുമരുന്നുകളുടെ വ്യാപകമായ ഉപയോഗം കണ്ടെത്തിയായ് റിപ്പോട്ടുകള്‍ പുറത്ത് വന്നിരുന്നു.

ലഹരിക്കെതിരെഏറ്റവുംഫലപ്രദമായമാര്‍ഗംബോധവല്‍ക്കരണമാണ്.മയക്കുമരുന്നിനെതിരെ കടുത്ത നിയമങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്നതാണ് മയക്കുമരുന്നിനെ തടയാനുളള ശാശ്വതമായ വഴി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!