കോഴിക്കോട്: ജെഎം എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റായി ശ്രീജിത്തിനെയും (ഈവനിംഗ് കേരളാ ന്യൂസ് ), സെക്രട്ടറിയായി സനാതിനെയും( മലബാര്‍ ചാനല്‍ ), ട്രഷററായി സുജിത്തിനെയും ( എക്‌സ്പ്രസ്സ് വാര്‍ത്ത )നിയമിച്ചതായി ജെ എം എ കേരള സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും, കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ഭാരവാഹികള്‍ക്ക് കീഴില്‍ ജില്ലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും, മികച്ച മുന്നേറ്റം നടത്താന്‍ പുതിയ നേതൃത്വത്തിന് സാധിക്കുമെന്നും ജെഎഎം കേരള സംസ്ഥാന പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് സംസ്ഥാന കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പുതിയ നേതൃത്വം ഉടന്‍ തന്നെ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതാണ്.

