കുന്ദമംഗലം: പട്ടികജാതി ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി കുന്ദമംഗലം തെരഞ്ഞെടുപ്പിൽ സി.പി.എം പാനൽ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഡയരക്ടർ ബോർഡ് അംഗങ്ങളായി കെ.ശ്രീധരൻ, ഇ.സദാനന്ദൻ, സി.പി.സുഭാഷ്, ശാന്തകുമാരി, ശൈലജ പാലക്കണ്ടി, എം.ചന്ദ്രൻ ,ധന്യ രാജേഷ് എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. ഭരണ സമിതി യോഗം ചേർന്ന് കെ.ശ്രീധരനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
പട്ടികജാതി ലേബർ സൊസൈറ്റി: സി.പി.എം പാനൽ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു

