International News

കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കനേഡിയൻ പോലീസ് കണ്ടെത്തി

കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മാനിറ്റോബയിലെ ബ്രാൻഡണിന്റെ കിഴക്ക് അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ഗുജറാത്തിൽ നിന്നുള്ള ഇരുപത് വയസുള്ള വിഷയ് പട്ടേൽ എന്ന വിദ്യാർത്ഥിയെ കഴിഞ്ഞ ആഴ്ച കാണാതെയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മുതൽ പട്ടേലിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ ബ്രാൻഡൻ പോലീസിനെ സമീപിച്ചിരുന്നു. കുടുംബം നടത്തിയ തെരച്ചിലിൽ ഞായറാഴ്ച വൈകുന്നേരത്തോടെ അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപം പട്ടേലിന്റെ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.

എമർജൻസി സർവീസ് ജീവനക്കാർ നടത്തിയ തെരച്ചിൽ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. എന്നാൽ എന്നാൽ ഇത് പട്ടേലിന്റേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!