National News

കളിക്കിടെ പുറത്താക്കി; ബൗളറെ ശ്വാസം മുട്ടിച്ച് കൊന്നു; പ്രതികൾ ഒളിവിൽ

സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പുറത്താക്കിയതിന് ബൗളറെ ബാറ്റർ ശ്വാസം മുട്ടിച്ച് കൊന്നു. ഇന്നലെ വൈകുന്നേരം ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. സ്പിൻ ബൗളറായ സച്ചിനെ ഹരിഗോവിന്ദും സഹോദരനുമാണ് കൊലപ്പെടുത്തിയത്. മത്സരത്തിനിടെ ഹർഗോവിന്ദിനെ സച്ചിൻ പുറത്താക്കിയിരുന്നു. മത്സര ശേഷം സഹോദരനുമായെത്തിയ ഹർഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കാന്‍പൂരിലെ ഗാദംപൂർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു കുട്ടികള്‍ കളിക്കാനിറങ്ങിയത്. ഹർഗോവിന്ദ് പുറത്തായതിനു പിന്നാലെയാണു പ്രശ്നങ്ങളുടെ തുടക്കം. സഹോദരന്റെ സഹായത്തോടെ ഹർഗോവിന്ദ് സച്ചിനെ കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സച്ചിന്റെ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

കൊല ചെയ്ത ഹർഗോവിന്ദും സഹോദരനും ഒളിവിലാണെന്നാണു വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അന്വേഷണം നടക്കുന്നുണ്ടെന്നും എസിപി ദിനേഷ് ശുക്ല വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!