Kerala News

പ്രകൃതി ദുരന്തങ്ങൾക്ക് കൈത്താങ്ങ്; കേരളത്തിന് 150 മില്യണ്‍ ഡോളര്‍ വായ്പ്പ അനുവദിച്ച് ലോക ബാങ്ക്

കേരളത്തിൽ അധിക ധന സഹായം അനുവദിച്ച് ലോക ബാങ്ക്. 150 ഡോളറാണ് കേരളത്തിനായി വായ്പ്പ അനുവദിച്ചത്. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെതിരായ തയ്യാറെടുപ്പുകൾക്ക് വിനിയോഗിക്കേണ്ട തുക ആറ് വര്‍ഷം ഗ്രേസ് പിരീഡ് ഉള്‍പ്പെടെ പതിനാല് വര്‍ഷത്തെ കാലാവധിക്കുള്ളിൽ തിരിച്ചടക്കണം.

കാലവര്‍ഷം അടുത്തിരിക്കുന്ന സമയത്ത് അധിക തുക സംസ്ഥാനത്തിന് അനുവദിച്ച് കിട്ടുന്നത് കേരളത്തിന് ആശ്വാസമാകും. ദുരന്തങ്ങള്‍ക്ക് ശേഷം ഭാവിയിലെ പദ്ധതികള്‍ക്കും നയങ്ങള്‍ക്കും രൂപം നല്‍കാനും ഈ തുക വിനിയോഗിക്കാവുന്നതാണ്. കാലാവസ്ഥാ ബജറ്റ് തയ്യാറാക്കുന്നതിനും ഉപയോഗിക്കാവുന്ന തുകയാണ് ഈ 1228 കോടിയുടെ വായ്പ. രണ്ട് പ്രളയങ്ങളില്‍ കെടുതി നേരിട്ട ഏകദേശം 50 ലക്ഷത്തോളം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ലോക ബാങ്കിന്റെ സഹായം.

യുഎസ് സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക് മാനേജിങ് ഡയറക്ടറുമായും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വായ്പ ലഭ്യമാകുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!