കുന്ദമംഗലം: പന്തീർപാടം എംഎസ്എഫ് യൂണിറ്റ് നടത്തിവരുന്ന വിദ്യാർത്ഥികൾക്കായുള്ള പുസ്തക വിതരണം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു സി രാമൻ ഉദ്ഘടനം ചെയ്തു .മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഒ. ഉസ്സയിൻ, പഞ്ചായത്ത് സെക്രട്ടറി ഹാരിസ് തറക്കൽ,ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ മുഹമ്മദ്, ടൗൺ കെ.എം.സി.സി പ്രസിഡന്റ് ഹാദി എ.കെ, എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് സുഫിയാൻ ഓളോങ്ങൾ, ടൗൺ എംഎസ്എഫ് ഭാരവാഹികളായ അമീൻ, നിദാൽ, ശാമിൽ, അജ്മൽ എന്നിവർ പങ്കെടുത്തു. സഫ്‌വാൻ ഷമീം അധ്യക്ഷനായ പരിപാടിയിൽ അജ്‌സൽ പാലക്കൽ സ്വാഗതവും ഷാഹിദ് ഉമ്മർ നന്ദിയും പറഞ്ഞു.
പന്തീർപാടം എംഎസ്എഫ് നടത്തിവരുന്ന വിദ്യാർത്ഥികൾക്കായുള്ള പുസ്തക വിതരണം നടത്തി

