National News

രാഹുൽ ഗാന്ധിക്ക് പാസ്പോർട്ടെടുക്കാം; എതിർപ്പില്ലെന്നറിയിച്ച് ഡൽഹി റോസ് അവന്യു കോടതി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയ പാസ്പോട്ടെടുക്കുന്നതിന് എതിർപ്പില്ലെന്ന് അറിയിച്ച് ഡൽഹി റോസ് അവന്യു കോടതി. മൂന്ന് വർഷത്തെക്കെയാണ് കോടതി എൻഒസി നൽകിയത്. പത്ത് വർഷത്തേക്ക് എൻഒസി അനുവദിക്കണമെന്നായിരുന്നു രാഹുലിന്റെ ഹർജിയിൽ ഉണ്ടായിരുന്നത്. മാനനഷ്ടകേസിൽ കോടതി വിധി തിരിച്ചടിയായതിനെ തുടർന്ന് പാർലിമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി തന്റെ നയതന്ത്ര പാസ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ, രാഹുലിന് പാസ്പോർട്ട് അനുവദിച്ചാൽ അത് നാഷണൽ ഹെറാൾഡ് കേസിലെ അന്വേഷണത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഹർജിയെ എതിർത്തിരുന്നു. എന്നാൽ, കേസ് 2018 മുതൽ അനിശ്ചിതത്വത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് കോടതി രാഹുൽ ഒളിച്ചോടുമെന്നുള്ള ആശങ്കയില്ലെന്നും വ്യക്തമാക്കി. യാത്ര ചെയ്യാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

പാസ്‌പോട്ടിന്മേലുള്ള ആശങ്കകൾ ഒഴിവായതിനാൽ അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും. ജൂൺ നാലിന്, ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ പൊതു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!