ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് വിശദീകരണവുമായി നടൻ തന്നെ രംഗത്തെത്തി.
ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണെന്നും ദൈവാനുഗ്രഹത്താൽ താൻ പൂർണ ആരോഗ്യവാനാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു. ആലുവ യുസി കോളേജിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദിയെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു
സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്
‘എന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണ്. ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജിൽ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാൻ. ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി!’
കുറിപ്പിന്റെ കൂടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രവും നാടൻപങ്കുവെച്ചിട്ടുണ്ട്.

