National News

രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്

ദേശീയ ഭീകരതാ വിരുദ്ധ ദിനമാണ് മെയ് 21. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വമാണ് ഇന്ത്യയെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് നയിച്ചത്. 1991 മെയ് 21നാണ് ലോകത്തെ ഞെട്ടിച്ച ആ സംഭവം നടന്നത്. ജികെ മൂപ്പനാരുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വിശാഖപട്ടണത്തു നിന്ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂരിൽ എത്തിയതായിരുന്നു അദ്ദേഹം. ഒരു അംബാസഡർ കാറിൽ വിവിധ സ്വീകരണസ്ഥലങ്ങളിൽ ഇറങ്ങിക്കയറിയാണ് രാജീവ് ശ്രീപെരുമ്പുദൂരിലെ പ്രധാന വേദിയിലേക്ക് സഞ്ചരിച്ചത്.

ശ്രീപെരുമ്പുദൂരിൽ എത്തിയപ്പോൾ വേദിക്ക് കുറച്ചകലെയായി കാർ നിറുത്തി രാജീവ് നടക്കാൻ തുടങ്ങി. അണികൾ പുഷ്പവൃഷ്ടികളോടെ അദ്ദേഹത്തെ ആനയിച്ചു. ഈ സന്ദർഭത്തിലാണ് ഭീകരസംഘടനയായ എൽടിടിഇ പ്രവർത്തക കലൈവാണി രാജരത്നം എന്ന ധനു രാജീവിനരികിലെത്തിയത്. രാജീവിന്റെ കാലിൽ തൊട്ടനുഗ്രഹം വാങ്ങാനെന്ന വ്യാജേന കുനിഞ്ഞ ധനു ബെൽറ്റ്ബോംബ് പൊട്ടിച്ചു. രാജീവ് ഗാന്ധിയും കൊലയാളിയും മറ്റ് 14 പേരും ഈ സ്ഫോടനത്തിൽ കൊല ചെയ്യപ്പെട്ടു.

ഭീകരവാദം എത്രമാത്രം അപകടകരമാണെന്ന് നേരിലറിഞ്ഞ നാളുകളായിരുന്നു അത്. രാജ്യം അക്ഷരാർത്ഥത്തിൽ നിശ്ശബ്ദമായി. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ് മെയ് 21. ഈ ദിവസം ഭീകരതാ വിരുദ്ധ ദിനമായി രാജ്യം ആചരിക്കുന്നു. പിൽക്കാലത്ത് ഭീകരവാദം വളരെയേറെ ശക്തമായിത്തീർന്നു. വലിയ തോതിലുള്ള ഫണ്ട് സംഘടിപ്പിക്കാൻ ഭീകരവാദികൾക്കായി. ഭീകരതയെ എതിർക്കുന്ന രാജ്യങ്ങളെന്ന് നടിക്കുന്നവർ തന്നെയും ഭീകരതയ്ക്ക് ഫണ്ട് ചെയ്യുന്ന രാഷ്ട്രീയ സ്ഥിതി വന്നു. ഭീകരതയ്ക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ ജീവൻ വെടിഞ്ഞ രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് എന്നത്തെക്കാളും പ്രസക്തി വർദ്ധിക്കുകയാണിന്ന്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!