Kerala

പൊന്നാനി കടലിൽ അജ്ഞാത മൃതദേഹം, രണ്ടാഴ്ചയോളം പഴക്കം

മലപ്പുറം :പൊന്നാനിയില്‍ കടലില്‍ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് മധ്യവയസ്‌കനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. 50നും 60നും ഇയടില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. തീരത്ത് നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറ് കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

മത്സ്യബന്ധനത്തിനെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടൻ പോലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൊന്നാനി കോസ്റ്റൽ പോലീസ് സംഭവ സ്ഥലത്ത് എത്തി ഫിഷറീസ് ബോട്ടിൽ മൃതദേഹം കരക്കെത്തിച്ചു. മൃതദേഹത്തിൽഅടി വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചത്തോളം പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലാണ് മൃതദേഹം ഉള്ളത്. ഇവിടെ നിന്ന് മൃതദേഹം തിരിച്ചറിഞ്ഞശേഷമായിരിക്കും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കുക. മൃതദേഹം വലിയ രീതിയിൽ അഴുകിയ നിലയിലാണ്. പൊന്നാനി കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!