National

ജയ് ബജ്‌രംഗ് ബലി വിളികളും ഹനുമാൻ വേഷധാരികളും; വിജയമാഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ

കർണാടക തെരഞ്ഞെടുപ്പ് ജയത്തിൽ കോൺഗ്രസ് ആസ്ഥാനത്ത് വിജയമാഘോഷിച്ച് പ്രവർത്തകർ. ഹനുമാന്റെ ഫോട്ടോ കയ്യിൽ പിടിച്ചും പ്രസാദമായി ലഡ്ഡു നൽകിയുമാണ് കോൺഗ്രസ് പ്രവർത്തകർ വിജയമാഘോഷിച്ചത്. കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് ഹനുമാൻ വേഷധാരികളും ജയ് ബജ്‌രംഗ് ബലി വിളികളും ഉണ്ടായി.

‘ഹനുമാൻ സ്വാമി ഞങ്ങളുടെ ഒപ്പമാണ്, സ്വാമി ബിജെപിക്ക് പിഴ ചുമത്തി’ എന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു. കർണാടകയിൽ ബിജെപിയെ നേരിട്ട കോൺഗ്രസിന്റെ പ്രധാനപ്പെട്ട ഒരു പ്രചാരണ ആയുധം ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്നതായിരുന്നു. എന്നാൽ ബിജെപി കൂടുതൽ ശക്തിയോടെ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നതോട് കൂടി കോൺഗ്രസിന് നിലപാട് മാറ്റേണ്ടി വന്നു.

അതേസമയം, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരനിര്‍ഭരനായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ. കേഡർ പ്രവർത്തനത്തിന്റെ വിജയമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളായ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!