Kerala

എല്ലാ പൊലീസ് ജില്ലയിലും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി; രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ഡ്രോൺ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഡ്രോണുകളും പ്രത്യേക പരിശീലനം നേടിയ ഡ്രോൺ പൈലറ്റുമാർക്കുള്ള ഡ്രോൺ പൈലറ്റ് ലൈസൻസും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.

ഡ്രോണുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനത്തിന് പ്രത്യേകം വ്യവസ്ഥകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷണ ഡ്രോണുകള്‍ പൊലീസിന്‍റെ ആധുനികവത്ക്കരണത്തില്‍ വലിയ ചുവടായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്‍റെ ആവശ്യങ്ങള്‍ക്കുളള ഡ്രോണുകള്‍, മൊബൈല്‍ ആന്‍റിഡ്രോണ്‍ സംവിധാനം എന്നിവ നിര്‍മ്മിക്കുന്നതിന് കേരള പൊലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബ് ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ വികസിപ്പിച്ചെടുത്ത ഡ്രോണ്‍ ഫോറന്‍സിക് സോഫ്റ്റ് വെയറിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

വിവിധതരം ഡ്രോണ്‍ ഓപ്പറേഷനുകള്‍ നടത്തുന്നതിനായി ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡി.ജി.സി.എ സര്‍ട്ടിഫൈഡ് ഡ്രോണ്‍ പൈലറ്റ് പരിശീലനം നേടിയ 25 പൊലീസ് ഉദ്യോഗസ്ഥര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. പൊലീസിന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള സ്ഥലങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനും അടിയന്തിരഘട്ടങ്ങളില്‍ സഹായമെത്തിക്കാനും ഡ്രോണുകള്‍ സഹായകമാകും. ഡ്രോണ്‍ പൈലറ്റ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് പുറമെ 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഫ്ളൈയിങ്ങില്‍ അടിസ്ഥാന പരിശീലനവും നല്‍കിയിട്ടുണ്ട

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!