കുന്നമംഗലം : കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് കത്തു കൊടുത്ത വൈസ് പ്രസിഡണ്ട് ശിവദാസന്‍ നായര്‍ക്കെതിരെ ബ്ലോക്ക് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ ഉന്നയിച്ച ആരോപണം അന്വേഷണ വിധേയമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി. വൈസ് പ്രസിഡണ്ട് നിരന്തര ശല്യം ചെയ്യല്‍ പതിവാണെന്നുള്ള ആരോപണം ഗൗരവമേറിയതാണ്. ദലിത് വിഭാഗത്തോടുള്ള ഈ മനോഭാവം പൊറുപ്പിക്കാനാവില്ല.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാന്‍ പോലീസ് തയാറാവണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഇ.പി. അന്‍വര്‍ സാദത്ത്, സി.പി. സുമയ്യ,എസ്.പി. മധുസൂദനന് നായര്‍, മുസ്ലിഹ് പെരിങ്ങോളം,പി.കെ. ബിന്ദു, സി. അബ്ദുറഹ്മാന്, അനീസ് കുറ്റിക്കാട്ടൂര്‍, ഇന്‍സാഫ് പതിമംഗലം എന്നിവര്‍ സംസാരിച്ചു
ശിവദാസന്‍ നായര്‍ക്കെതിരെ വിജി മുപ്രമ്മല്‍ ഉന്നയിച്ച ആരോപണം അന്വേഷണ വിധേയമാക്കണം;വെല്‍ഫെയര്‍ പാര്‍ട്ടി

