കോഴിക്കോട്∙: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് കാർ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. ബാലുശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ ഉള്ളിയേരിക്കു സമീപമാണ് അപകടം നടന്നത്. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), മകന്റെ മകൻ ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്. അഞ്ചു പേർക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലുശേരിയില്‍ കാര്‍ മതിലില്‍ ഇടിച്ച് മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു, അഞ്ചു പേർക്ക് പരുക്ക്

