National

കടബാധ്യത: പ്രശസ്ത നൃത്തസംവിധായകൻ ചൈതന്യ ആത്മഹത്യ ചെയ്തു

നെല്ലൂർ ∙ തെലുങ്കിലെ പ്രശസ്ത നൃത്തസംവിധായകൻ ചൈതന്യയെ ആന്ധ്രപ്രദേശിലെ നെല്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെലുങ്ക് ഡാൻസ് ഷോ ‘ധി’യിലെ സജീവ സാന്നിധ്യമായിരുന്നു ചൈതന്യ. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്. തനിക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി മരിക്കുന്നതിനു തൊട്ടുമുൻപ് സമൂഹമാധ്യമങ്ങളിലൂടെ ചൈതന്യ വിഡിയോ പങ്കുവച്ചിരുന്നു.

‘‘അമ്മയും അച്ഛനും സഹോദരിയും പ്രശ്നങ്ങൾ ബാധിക്കാത്ത രീതിയിലാണ് എന്നെ വളർത്തിയത്. സുഹൃത്തുക്കളോട് എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. പലരെയും ബുദ്ധിമുട്ടിച്ചു, എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സാമ്പത്തിക ബാധ്യതകൾ എന്‍റെ സൽപ്പേരിന് കളങ്കം വരുത്തി. വായ്പ എടുക്കാൻ മാത്രമല്ല, തിരിച്ചടയ്ക്കാനുള്ള കഴിവും ഒരാൾക്ക് ഉണ്ടായിരിക്കണം.

പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ നെല്ലൂരിലാണ്, ഇത് എന്‍റെ അവസാന ദിനമാണ്. വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എനിക്ക് താങ്ങാനാവുന്നില്ല’’– വിഡിയോയിൽ ചൈതന്യ പറഞ്ഞു. ചൈതന്യയുടെ മരണവാർത്ത അറിഞ്ഞ് നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!