bussines Kerala

സ്വ‍ർണ വിലയിൽ വർധന: ഒരു പവന് 44,680 രൂപ

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വർധന. പവന് 160 രൂപയുടെ വ‍ർധന. ഒരു പവൻ സ്വ‍ർണത്തിന് 44,840 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില ഉയർന്നു. 2,000 ഡോളറിലാണ് വില. ഇന്നലെ ഒരു പവൻ സ്വ‍ർണത്തിന് 44,680 രൂപയായിരുന്നു വില.

ഇന്ന് ഗ്രാമിന് 5,605 രൂപയാണ് വില. കൂടിയും കുറഞ്ഞും ഇപ്പോൾ ചാഞ്ചാടുകയാണ് സ്വർണ വില. ഏപ്രിൽ ഒന്നിന് പവന് 44,000 രൂപയായിരുന്നു വില എങ്കിലും പിന്നീട് വില കുതിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിനും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നിൽ ആയിരുന്നു സ്വർണ വില.

ഒരു പവൻ സ്വർണത്തിന് 45,000 രൂപയായിരുന്നു വില. മാർച്ചിൽ 2000 രൂപയിൽ അധികം സ്വർണ വില ഉയർന്നിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഉയർത്തിയത്. ഈ മാസം ഇതുവരെ പവന് 840 രൂപയുടെ വർധന. ഏപ്രിൽ മൂന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വില എത്തിയത്. പവന് 43,760 രൂപയായിരുന്നു വില.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!