കുന്ദമംഗലം ; സബ്ജില്ല കലോത്സവം,അറബിക് കലോത്സവം, സബ്ജില്ല സ്‌പോര്‍ട്‌സ് എന്നിവയില്‍ കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിന് ഓവറോള്‍ കിരീടം. കിരീടം നേടിയ പ്രതിഭകളെ അഭിനന്ദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും കുന്ദമംഗലം ടൗണില്‍ ബാന്റ് വാദ്യങ്ങളോടുകൂടി ആഘോഷപ്രകടനം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കല ടീച്ചര്‍, ഹെഡ് മാസ്റ്റര്‍ വി. പ്രേമരാജന്‍, ആമിന ടീച്ചര്‍, അഷ്‌റഫ് പൊയില്‍താഴം, പിടിഎ പ്രസിഡന്റ് ജയപ്രകാശന്‍, വൈസ് പ്രസിഡന്റ് ഒ. സലീം എന്നിവര്‍ നേതൃത്വം നല്‍കി.
കലോത്സവത്തിലും സ്‌പോര്‍ട്‌സിലും ഓവറോള്‍ കിരീടം; കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ ആഘോഷപ്രകടനം നടത്തി

