കേരളത്തിൽ ചൂട് കൂടുന്നു. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 4 ഡിഗ്രിയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാജ്യത്തും സംസ്ഥാനത്തും റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ 39 ഡിഗ്രികരിപ്പൂർ വിമാനത്താവളം, പാലക്കാട് എന്നിവിടങ്ങളിൽ രേഖപ്പെടുത്തി.ഈ വര്‍ഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് മധ്യപ്രദേശിലെ രാജ്ഗഡിൽ 43 ഡിഗ്രിയാണ്. അള്‍ട്രാവയലറ്റ് വികിരണ തോത് അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി.

