15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആര്.ടി.സി. ബസുകള്‍ തുടർന്നുമോടിക്കാൻ കേരളം. ഇവയുടെ രജിസ്ട്രഷൻ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം തള്ളാൻ സംസ്ഥാന സർക്കാറിന്റെ തീരുമാനം. അനുമതിക്ക് വേണ്ടി സർക്കാർ പ്രത്യേക ഉത്തരവിറക്കും. എന്നാൽ കെ എസ് ആർ ടി സിക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. മറ്റ് സർക്കാർ വാഹനങ്ങൾക്ക് ഈ ഇളവ് ലഭ്യമല്ല അവ റോഡുകളിൽ നിന്ന് പിൻവലിക്കേണ്ടി വരും. പകരം ബസുകളില്ലാത്തതാണ് കേന്ദ്രതീരുമാനത്തിനെതിരേ നീങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
വാഹൻ സോഫ്റ്റ്വെയർ കരിമ്പട്ടികയിലേക്ക് മാറ്റിയതില്‍ 1622 കെ.എസ്.ആര്.ടി.സി. വാഹനങ്ങളും 884 സര്ക്കാര്വാഹനങ്ങളുമുണ്ട്.15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് ഇവയുടെ രജിസ്ട്രേഷനും റദ്ദാക്കി.
ഇതില്‍ 245 കെ.എസ്.ആര്.ടിസി. ബസുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നവയാണ്. ഇവ തുടര്‍ന്നും ഓടിക്കാനാണ് സംസ്ഥാനം അനുമതി നല്‍കുന്നത്. മോട്ടോര്‍ വാഹനനിയമപ്രകാരം വാഹനങ്ങളുടെ രജിസ്ട്രേഷന് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. ഇതില്‍ മാറ്റംവന്നിട്ടില്ല. നേരത്തേ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സോഫ്റ്റ്വേറിലാണ് വാഹനങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.

