Kerala Local News

വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: 9 ഗ്രാം ബ്രൗണ് ഷുഗറുമായി പന്തീരാങ്കാവ് സ്വദേശി പിടിയിൽ

പന്തീരാങ്കാവ്: വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്ന് വില്പന. ലഹരി മരുന്നായ ബ്രൗണ് ഷുഗർ വിൽപ്പന നടത്തി വന്ന പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപ് (38 ) ണ് അറസ്റ്റിൽ ആയത്. നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും പന്തീരാങ്കാവ് സബ് ഇൻസ്പെക്ട്ടർ ഷിജുവി ൽ ന്റെ നേത്രത്ത്വത്തിലുള്ള പോലീസും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.76ഗ്രാം ബ്രൗൻ ഷുഗർ കണ്ടെത്തി.

അറസ്റ്റിലായ പ്രദീപൻ കോഴിക്കോട് ജില്ലയിലെ ചേവായൂർ , ഫറോക് , കുന്ദമംഗലം, എന്നി പോലീസ് സ്‌റ്റേഷൻ പരിധിയിലും മലപ്പുറം, എറണാകുളം , ത്രിശൂർ, എന്നിങ്ങനെ വിവിധ ജില്ലകളിലായി മുപ്പതോളം അടിപിടി, റോബറി കേസുകളുണ്ട് . ഇയാൾ ലഹരിക്ക് അടിമയാണെന്നും ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

വാടകവീട് കേന്ദ്രികരിച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് ആഴ്ചകളായി വീട് നിരീക്ഷിച്ച് വരവെ പോലീസിന്റെ പരിശോധനയിൽ പിടികൂടുകയുമായിരുന്നു. പിടികൂടിയ മയക്കുമരുന്നിന്ന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വരും. മലപ്പുറം കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നതിനാൽ പരിസരവാസികൾക്ക് സംശയമുണ്ടായിരുന്നില്ല കൂടാതെ ബോട്ടുണ്ടെന്നും , മീൻകച്ചവടമാണെന്നും നാട്ടുകാരെ തെറ്റിധരിപ്പിച്ച് ഇയാൾ വീട് വടകക്കെടുത്തിരുന്നത്.

എവിടെ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ച തെന്നും ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് സർക്കിൾ ഇൻസ്പെക്ട്ടർ എൻ ഗണേഷ് കുമാർ പറഞ്ഞു.

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് അസ്സി. സബ് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ , എസ്.സി.പി.ഒ അഖിലേഷ് കെ, അനീഷ് മൂസൻ വീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത് പന്തീരാങ്കാവ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ധനഞ്ജയദാസ് ടി വി , എസ്.സി.പി.ഒ മാരായ ശ്രീജിത്കുമാർ പി , രഞ്ജിത്ത് എം,വനിതാ സി.പി.ഒ ശാലിനി, ശ്രുതി, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!