Local

അറിയിപ്പുകള്‍

സോറിയാസിസ് ദിനം : ബോധവത്ക്കരണ ക്ലാസ്സ് നടത്തി

ലോക സോറിയാസിസ് ദിനത്തോടനുബന്ധിച്ച് ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയില്‍ രോഗികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. സോറിയാസിസ് രോഗികള്‍ നേരിടുന്ന ശാരീരിക, മാനസിക വിഷമതകള്‍ ദുരീകരിക്കുന്നത് സംബന്ധിച്ചും, ആശുപത്രിയില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ചും ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ധരായ ഡോ ബിജു, ഡോ.ഷൈനി എന്നിവര്‍  ക്ലാസെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ സരളാ നായര്‍ അധ്യക്ഷത വഹിച്ചു.  

ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു  

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2019 -20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്,  എസ്.സി. യുവതികള്‍ക്ക് വാദ്യോപകരണം, എസ്.സി. യുവതികള്‍ക്ക് ഓട്ടോറിക്ഷ, എസ്.സി. യുവതികള്‍ക്ക്  സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ മുഖേന  തൊഴില്‍ പരിശീലനം, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ മുഖേന  മത്സര പരീക്ഷയ്ക്കുള്ള പരിശീലനം എന്നീ പ്രൊജക്ടുകളിലേക്ക് അതാത് പഞ്ചായത്ത് ഗ്രാമസഭ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകന്‍ ജാതി, വരുമാനം, തുടങ്ങിയ രേഖകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്:- 0495 2370379.

സ്വാഗതസംഘം രൂപീകരണ യോഗം 2 ന്

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം സ്വാഗതസംഘം രൂപീകരണ യോഗം നവംബര്‍ രണ്ടിന് മൂന്ന് മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. പഞ്ചായത്തിലെ മുഴുവന്‍ ക്ലബ് ഭാരവാഹികളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പദ്ധതി അവലോകനം യോഗം ഇന്ന്

എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന് കീഴിലുളള വിവിധ പദ്ധതികളുടെ അവലോകനം സംബന്ധിച്ച യോഗം ഇന്ന് (ഒക്‌ടോബര്‍ 30) ഉച്ചയ്ക്ക് 12 മണിക്ക് ജലവിഭവവകുപ്പ് മന്ത്രിയുടെ ചേംബറില്‍ ചേരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ,കെ ശശീന്ദ്രന്‍ അറിയിച്ചു. മണ്ഡലത്തിലെ നാരായണന്‍ചിറ സംരക്ഷണ പദ്ധതി, കോരപ്പുഴ ഡ്രഡ്ജിംഗ്, പൂളക്കടവ് പാലം നിര്‍മ്മാണം എന്നിവയും മറ്റു പ്രവൃത്തികള്‍ സംബന്ധിച്ച കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, ചീഫ് എഞ്ചിനീയര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. 

കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍  നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ അടുക്കളമുറ്റത്തെ കോഴി വളര്‍ത്തലില്‍ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുളളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി ഒന്നിന് രാവിലെ 10 മണിക്കകം മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തണം. ഫോണ്‍ : 0491 2815454.


ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ വി രാധാകൃഷ്ണന്‍ നവംബര്‍ അഞ്ച്, 12, 19 തിയ്യതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 26 ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈ സെന്റിനറി ഹാളിലും സിറ്റിങ് നടത്തും. 21, 22 തിയ്യതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയഷന്‍ ഹാളിലും 29 ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ ഓഫീസിലും ആറ്, എഴ്, എട്ട്, 13, 14, 15 തിയ്യതികളില്‍ ആസ്ഥാനത്തും തൊഴില്‍ത്തര്‍ക്ക കേസുകളും എംപ്ലോയീസ കോംപന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും വിചാരണ ചെയ്യും.

ക്വിസ് മത്സരം നവംബര്‍ 7ന് , ഉപന്യാസം നവംബര്‍ അഞ്ചിന് 
ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ളിക്റിലേഷന്‍സ് വകുപ്പും സംയുക്തമായി ക്വിസ് മത്സരവും ഉപന്യാസമത്സരവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍നവംബര്‍ 5-ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ഉപന്യാസമത്സരവും നവംബര്‍ 7-ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ക്വിസ് മത്സരവും സംഘടിപ്പിക്കും. മലയാള ഭാഷയും സാഹിത്യവും എന്ന വിഷയത്തിലാണ് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നത്. ഒരേ വകുപ്പില്‍ നിന്നുള്ള രണ്ട് പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. പ്രത്യേക മാതൃകയിലുള്ള ഫോം പൂരിപ്പിച്ച് കലക്ട്രേറ്റിലെ ഡി സെക്ഷനില്‍ ഏല്‍പ്പിക്കണം. ഉപന്യാസരചനയ്ക്കും ക്വിസ് മത്സരത്തിനും അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി നവംബര്‍ 2. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി സെക്ഷനുമായി ബന്ധപ്പെടുക. ഫോണ്‍- 0495-2370518.
നവംബര്‍ എഴിന് വൈകീട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷാ വാരാചരണത്തിന്റെ സമാപനസമ്മേളനവും നടക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!