ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;

0
174

ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന ഒ.രാജഗോപാൽ എം എൽ എ യുടെ നടപടി ചര്‍ച്ചയായിരിക്കെയാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം.

‘രാജേട്ടന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും, പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ന് പുലര്‍ക്കാലത്ത് സ്വപ്‌നം കണ്ടു’, എന്നായിരുന്നു സന്ദീപാനന്ദഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പ്രത്യേകനിയമ സഭ സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സംസ്ഥാന നിയമസഭ പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചുവെങ്കിലും, വോട്ടെടുപ്പില്‍ എതിര്‍ത്തില്ല. അതിനാല്‍ ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പിയുടെ പ്രഖ്യാപിത നയത്തിന് എതിരായിരുന്നു ഒ.രാജഗോപാലിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here