Kerala

പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു; പൊലീസ് തിരച്ചിൽ ഊർജിതമാക്കി

കൊട്ടാരക്കരയിൽ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. തിരച്ചിൽ ഊർജിതമാക്കി പൊലീസ്. വിചാരണയ്ക്കായി കൊട്ടാരക്കര കോടതിയിലെത്തിയ പോക്സോ കേസ് പ്രതിയാണ് കോടതിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇളമാട് സ്വദേശി അബിൻ ദേവ് ആണ് കോടതി വളപ്പിൽ നിന്ന് ചാടിപ്പോയത്.

2022ലെ പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്, അബിൻ ദേവിനെ ചടയമംഗലം പൊലീസ് മുമ്പ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങി. വിചാരണ നടക്കുന്നതിനാലാണ് ഇന്ന് കോടതിയിൽ ഹാജരായത്.

ജാമ്യത്തിൽ കഴിയവേയാണ് ഇയാൾ കോടതിയിൽ നിന്ന് മുങ്ങിയത്. എന്തിനാണ് ഇത്തരത്തിൽ ഓടി രക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയ സംഭവം പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!