കോഴിക്കോട്: 2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ നിയമിതരായി 2021ൽ സർവീസ് മാത്രം പരിഗണിച്ച് 5 വർഷത്തെ ശമ്പളം തടഞ്ഞുവെച്ച സർക്കാരിൻറെ നീതി നിഷേധത്തിനെതിരെ കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അധ്യാപക പ്രതിനിധികൾ കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.2016 മുതൽ പി എസ് സി മുഖാന്തിരം നിയമിതരായ അധ്യാപകർക്ക് നാളിതുവരെ യാതൊരു മുടക്കവും കൂടാതെ സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിപ്പോന്നിരുന്നു. എന്നാൽ 5000 ത്തോളം വരുന്ന അതേ ഗണത്തിൽപ്പെട്ട എയ്ഡഡ് സ്കൂൾ അധ്യാപകരുടെ 2016 മുതൽ 2021 വരെയുള്ള കാലയളവ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വച്ചിരിക്കുന്നത്ഒരു തൊഴിലാളി സൗഹൃദ സർക്കാരിന് ഭൂഷണമല്ല എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എം.കെ രാഘവൻ എം.പി പറഞ്ഞു.ഈ ചിറ്റമ്മ നയത്തിനെതിരെ ഇതൊരു സൂചന സമരം ആണെന്നും സർക്കാർ ഈ സമരത്തിന് നേരെ മുഖം തിരിക്കുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും വിവിധ അധ്യാപക സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.സമരത്തിൽ കെ എ ടി എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എ.വി ഇന്ദുലാൽ അധ്യക്ഷത വഹിച്ചു. സമര കോർഡിനേറ്റർ ഷജീർ ഖാൻ വയ്യാനം സ്വാഗതം പറഞ്ഞു.പി.കെ അസീസ് മാസ്റ്റർ (കെഎസ് ടി യു ) ,പി പി ഫിറോസ് മാസ്റ്റർ (കെഎഎംഎ ) , ഉമ്മർ മാസ്റ്റർ ചെറൂപ്പ (കെഎടിഎഫ്), എൻ കെ ഉണ്ണികൃഷ്ണൻ ( RYF) , ( ,എം.എ സാജിദ് മാസ്റ്റർ (കെഎടിഎ ) സുധീഷ് കേശവപുരി ,റാഷിദ് ഹുദവി, നന്ദകുമാർ രാമനാട്ടുകര , മനോജ് കുമാർ രാമനാട്ടുകര, നിത്യ വി.സി എന്നിവർ സംസാരിച്ചു.