Trending

ഹൃദ് രോഗ വിദഗ്ധൻ ഡോക്ടർ കൂഞ്ഞാലിയുടെ വീട്ടിൽ തീപിടുത്തം

This image has an empty alt attribute; its file name is image-27.png

കോഴിക്കോട്: ഹൃദ് രോഗ വിദഗ്ധൻ ഡോക്ടർ കൂഞ്ഞാലിയുടെ സിവിൽ സ്റ്റേഷനടുത്തുള്ളവീട്ടിലാണ് ഗ്യാസ് ലീക്കായി തീപിടുത്തമുണ്ടായത്.വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് വിഭാഗം ജനൽ മുറിച്ച് അകത്ത് കടന്നാണ് അതിസാഹസികമായി തീ അണച്ചത്. ഡോക്ടറും കുടുംബവും വീട്ടിലല്ലാത്ത സമയത്തായത് കൊണ്ട് അപകടം ഒഴിവായി.വീട്ടുകാർ പുറത്ത് പോകുന്ന സമയത്ത് സ്റ്റൗ ഓഫാക്കാൻ മറന്നതാണു് കാരണമെന്ന് സംശയിക്കുന്നതായി ഫയർ വിഭാഗം പറഞ്ഞു. അൽപസമയം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിക്കു മായിരുന്നു.പരിസരത്തുള്ള ഒരു സെക്യൂരിറ്റി ജീവനക്കാരൻ വിവരം നൽകിയതിനെ തുടർന്നാണ് ഫയർഫോഴ്സ് എത്തിയത്.രാവിലെ 5.50 നായിരുന്നു സംഭവം .ഫയർ ഓഫീസർ ബാബുരാജ്,അസിസ്റ്റൻ്റ് ഫയർ ഓഫീസർ അജയ് കുമാർ, സീനിയർ ഫയർ ഓഫീസർ സജി ചാക്കോ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!