Trending

നിപയില്‍ ആശ്വാസം; രോഗബാധിതന്റെ ആരോഗ്യനിലയില്‍ പുരോഗതി; റൂമിലേക്ക് മാറ്റി

കോഴിക്കോട്: നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗിയുടെ ആരോഗ്യനിലയിൽ വൻ പുരോഗതി. ഇയാളെ ഐസിയുവിൽ നിന്ന് സാധാരണ റൂമിലേക്ക് മാറ്റി. ഫറോക്ക് സ്വദേശിയായ 43-കാരനാണ് രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.

ജൂൺ 9 മുതൽ വെന്റിലേറ്ററിലായിരുന്ന ഇയാളെ അതീവ ഗുരുതരാവസ്ഥയിലാണ് ജൂൺ 11-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായി നടത്തിയ രണ്ട് പരിശോധനകളുടെയും ഫലം നെഗറ്റീവായതോടെ, ജൂലൈ 7-ന് ഇയാളെ ഐസോലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. നിലവിൽ രോഗിക്ക് തനിയെ സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!