Local News

അറിയിപ്പുകൾ

റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം

പുതിയ റേഷന്‍ കാര്‍ഡ് ആവശ്യമായര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, വീട്ടു നമ്പര്‍ കാണിക്കുന്ന രേഖ എന്നിവ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും വീട്ടിലിരുന്ന് ഓൺ ലൈനായും അപേക്ഷിക്കാം. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സപ്ലൈ ഓഫീസില്‍ പരിശോധിച്ച് അംഗീകരിക്കുമ്പോള്‍ അപേക്ഷകന്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്യാം. ഇവര്‍ പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടി ഒരു ഘട്ടത്തിലും സപ്ലൈ ഓഫീസില്‍ വരേണ്ടതില്ല. അപാകതയുള്ളതോ കൂടുതല്‍ അന്വേഷണം ആവശ്യമുള്ളതോ ആയ അപേക്ഷകള്‍ തിരിച്ചയക്കും.
വീട്ടു നമ്പര്‍ കിട്ടത്തവര്‍ക്കുള്ള റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ ഇത്തരം അപേക്ഷകള്‍ ഇനിയൊരു അറിയിപ്പിന് ശേഷം മാത്രമേ സ്വീകരിക്കൂ.

ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി : 13 വരെ അപേക്ഷിക്കാം

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി-കണ്ണൂര്‍) സെപ്തംബറില്‍ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ആഗസ്ത് 13 വരെ സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

ഫാഷന്‍ ഡിസൈനിംഗ്, വസ്ത്രനിര്‍മ്മാണ സാങ്കേതികവിദ്യ , അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, വസ്ത്ര ഗണിതവും വസ്ത്ര ലാബും തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന കോഴ്‌സില്‍ ലോകോത്തര ഡിസൈന്‍ സോഫ്റ്റുവെയറുകളില്‍ വിദഗ്ദ്ധ പരിശീലനവും നല്‍കുന്നു. കോഴ്സ് കാലാവധി ഒരു വര്‍ഷം . എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 45 വയസ്സ്.
അപേക്ഷ ഫോമും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ. കിഴുന്ന, തോട്ടട എന്ന വിലാസത്തില്‍ 100 രൂപയുടെ ഡി.ഡി സഹിതം നേരിട്ടോ തപാല്‍ മുഖേനയോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 13. ഫോണ്‍ -0497 2835390.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!