Kerala News

ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പ് കേസ്;പ്ര​തി​ക​ളെ സി​പി​എം ഭ​യ​ക്കു​ന്നുവെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളെ സി​പി​എം ഭ​യ​ക്കു​ക​യാണെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യാ​ൽ സി​പി​എം നേ​താ​ക്ക​ൾ കു​ടു​ങ്ങും. കേ​സി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും സ​തീ​ശ​ൻ കൂട്ടിച്ചേർത്തു.കേസിൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പറഞ്ഞു. നി​ക്ഷേ​പം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര നി​യ​മ നിർമാണം വേ​ണം. സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​ത്തി​പ്പി​ൽ സു​താ​ര്യ​ത വേ​ണ​മെ​ന്നും സ​തീ​ശ​ൻ ആവശ്യം ഉന്നയിച്ചു .

തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടുവെന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമായി പരിശോധിക്കണം. സംസ്ഥാനത്തെ ഭരണകക്ഷിയാണ് സ്വര്‍ണക്കടത്തില്‍ ഇടപെടല്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസുകളില്‍ സിപിഐഎം ബിജെപി ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.

സിപിഐഎം നേതൃത്വം അറിഞ്ഞ ശേഷവും സഹകരണ ബാങ്കില്‍ വീണ്ടും തട്ടിപ്പ് നടന്നു. നിക്ഷേപകരുടെ പണം തിരികെ ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ വട്ടിപ്പലിശക്കാര്‍ക്ക് അടക്കം മൊറട്ടോറിയം കൊടുത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇതൊന്നുമില്ല. ബാങ്കുകാരും പലിശക്കാരും സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ഗൗരവമുള്ള ഈ വിഷയങ്ങളെല്ലാം നിയമസഭയില്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അടിയന്തിരമായി റിക്കവറി നടപടികള്‍ മുഴുവന്‍ നിര്‍ത്തിവയ്ക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ജനങ്ങള്‍ ആത്മഹത്യയുടെ വക്കിലാണ്. ലോക്ക്ഡൗണില്‍ ജീവിതം ദുസഹമാക്കി ജനങ്ങള്‍ ആത്മഹത്യ ചെയ്യുകയാണ്. ഈ ആത്മഹത്യകളിലെല്ലാം ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. ടിപിആര്‍ റേറ്റ് നോക്കി കടകള്‍ തുറക്കുന്നത് അശാസ്ത്രീയമാണെന്നും സര്‍ക്കാരിന്റെ പുതിയ കൊവിഡ് പാക്കേജ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!