കോവിഡ് നിയമലംഘനം- 95 കേസുകൾ രജിസ്റ്റർ ചെയ്തു
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 95 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 51 കേസുകളും റൂറലിൽ 37 കേസുകളുമെടുത്തു.
സ്പോട്ട് അഡ്മിഷന് 3,5 തീയതികളില്‍
പാലക്കാട് കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ വിവിധ കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു.
നവംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിനും (യോഗ്യത- എസ്.എസ്.എല്‍.സി), അഞ്ചിന് രാവിലെ 11 മണിക്ക് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിലേക്കുമാണ് (യോഗ്യത- എസ്.എസ്.എല്‍.സി) അഡ്മിഷന് നടത്തുന്നത്. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന രേഖകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തിച്ചേരണം. വിവരങ്ങള്‍ക്ക്- 04912504599, 9847597587.
അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍: അഭിമുഖം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരെയും നിയമിക്കുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍ യോഗ്യത – സിവില്‍ എഞ്ചിനിയീറിംഗ് ബിരുദം (എം.എസ് ഓഫീസ്, AUTO CAD, ലെവല്‍സ് എടുക്കുന്നതിലേയും മറ്റ് ഗവ.പദ്ധതികളിലെയും പ്രവൃത്തി പരിചയം അഭികാമ്യം),
അക്രഡിറ്റഡ് ഓവര്‍സിയര്‍ യോഗ്യത – സിവില്‍ എഞ്ചിനിയീറിംഗില് ത്രിവത്സര ഡിപ്ലോമ (എം.എസ് ഓഫീസ്, AUTO CAD, ലെവല്‍സ് എടുക്കുന്നതിലേയും മറ്റ് ഗവ. പദ്ധതികളിലെയും പ്രവൃത്തി പരിചയം അഭികാമ്യം). അഭിമുഖം നവംബര്‍ 15 ന് സിവില്‍ സ്റ്റേഷന് സി ബ്ലോക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ രാവിലെ 11 മണിക്ക് നടത്തും. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും മതിയായ പകര്‍പ്പും സഹിതം ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495 2372929.
ഇ ശ്രം പദ്ധതി- രജിസ്റ്റര്‍ ചെയ്യണം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത ഇ.പി.എഫ്, ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും ആദായ നികുതി അടയ്ക്കാത്തവരുമായ എല്ലാ തൊഴിലാളികളും കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടി ആവിഷ്കരിച്ച ഇ ശ്രം പദ്ധതിയില്‍ അംഗങ്ങളായി 12 അക്ക ഐഡി കാര്‍ഡ് കൈപ്പറ്റണം. ഇതിനായി അക്ഷയ സെന്റര്‍ മുഖേനയോ കോമണ്‍ സര്‍വീസ് സെന്റര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയാണ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍. വിവരങ്ങള്‍ക്ക് – 0495 2372434.
ഗവ. ഐ.ടി.ഐ: പ്രവേശനം
കോഴിക്കോട് ഗവ.ഐ.ടി.ഐയിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാം. ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കുട്ടികള്‍ നവംബര്‍ അഞ്ചിനുളളില്‍ എല്ലാ ഒറിജിനല്‍ രേഖകളുമായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ നവംബര്‍ അഞ്ചിനുളളില്‍ ഐ.ടി.ഐയിലെത്തി ഓഫ് ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്- 0495 2377016, 9495135094, 9995161525.
ആട് വളർത്തൽ പരിശീലനം
തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് വാണിജ്യ അടിസ്ഥാനത്തിൽ ഉള്ള ആട് വളർത്തൽ പരിശീലനം നൽകുന്നു. താത്പര്യം ഉള്ള കർഷകർ അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയിൽ നവംബർ 10ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 80 കർഷകർക്ക് പരിശീലനം നൽകും.ഓൺലൈൻ ഇന്റർവ്യൂ
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ വേങ്ങര പരിശീലന കേന്ദ്രത്തിലെ നിലവിലുള്ള ഒരു ഒഴിവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഓൺലൈൻ ഇന്റർവ്യൂ നടത്തും. (യോഗ്യത : എട്ടാം ക്ലാസ് പാസ്). അപേക്ഷകർ നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും fo.smwd@gmail.com എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. നിശ്ചിത യോഗ്യതയുള്ളവർക്കായി നാലിന് രാവിലെ 10 മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഇതിന്റെ ലിങ്ക് ലഭ്യമാക്കുന്നതിനുവേണ്ടി അപേക്ഷകന്റെ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ലഭ്യമാക്കേണ്ടതാണ്. വിശദാംശങ്ങൾ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് (www.minoritywelfare.kerala.gov.in). നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് – II, ജൂനിയർ ലാബ് അസിസ്റ്റന്റ് – II എന്നീ തസ്തികകളിൽ കരാർ നിയമനത്തിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ ആയി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in. ആർ സി സിയിൽ കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു.
അനസ്തേഷ്യോളജി – 2, റേഡിയോ ഡയഗ്നോസിസ് – 2, ന്യൂക്ലിയർ മെഡിസിൻ – 2, സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) – 1, മൈക്രോബയോളജി – 1, പാലിയേറ്റീവ് മെഡിസിൻ – 1.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 12. വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.
ഇ – ശ്രം രജിസ്ട്രേഷൻ കാർഡ് വിതരണം ആരംഭിച്ചു
രാജ്യത്തു അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോർട്ടലിൽ സംസ്ഥാനത്തു രജിസ്ട്രേഷൻ നടത്തിയവർക്കുള്ള കാർഡ് വിതരണം തിരുവനന്തപുരത്തു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്ന ഒരു കോടിയ്ക്കടുത്തുവരുന്ന തൊഴിലാളികളെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ ഈ മേഖലയിൽ കേന്ദ്ര ഗവണ്മെന്റ് തുടർന്ന് നൽകുന്ന എല്ലാ തൊഴിൽ ആനുകൂല്യങ്ങളും ഇ-ശ്രം രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളിലും അംഗങ്ങളായിട്ടുള്ള അസംഘടിത തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കുന്നതിനു അതതു ബോർഡുകൾ പരിശ്രമിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു .
ഇ-ശ്രം അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന ആനുകൂല്യങ്ങൾ സംസ്ഥാന ക്ഷേമനിധി ബോർഡുകൾ മുഖാന്തരം ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് തടസ്സമാകുമെന്ന ആശങ്ക പലർക്കുമുണ്ട്. ഇതിനു യാതൊരു അടിസ്ഥാനവുമില്ല. ഇ-ശ്രം പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ അധിക സഹായം എന്ന നിലയിൽ ലഭിക്കുന്നതാണ്. അതിനാൽ ഇരട്ട ആനുകൂല്യം എന്ന വ്യവസ്ഥ ഇക്കാര്യത്തിൽ ബാധകമാകില്ല. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇ-ശ്രമിൽ രജിസ്റ്റർ ചെയ്യിക്കുവാൻ തൊഴിലാളി സംഘടനകൾ മത്സര ബുദ്ധിയോടെ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു വേണ്ട സഹായം നൽകും. നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസു പ്രായത്തിനും മധ്യേയുള്ള പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ആദായ നികുതി പരിധിയിൽ വാരാത്തവരുമായ എല്ലാ തൊഴിലാളികൾക്കും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ആധാർ ബന്ധപ്പെടുത്തിയ മൊബൈൽ നമ്പർ, ദേശസാൽകൃത ബാങ്ക് നൽകിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇ-ശ്രം രജിസ്റ്ററേഷൻ നടത്താം. ഇതിനു www.eshram.gov.in സന്ദർശിച്ചാൽ മതി. ഇതിനു പുറമെ അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും പൂർണമായും സൗജന്യമായി രജിസ്ട്രേഷൻ നടത്താം. ഇതിനു വേണ്ടുന്ന ചെലവ് തുകയായ 20 രൂപ കേന്ദ്രമാണ് വഹിക്കുന്നത്.
ആധാർ ഉൾപ്പെടുത്തിയ മൊബൈൽ ഫോൺ വഴി തൊഴിലാളികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാനുമാകും. ഇതിനു പുറമെ ജില്ലാ / ഉപ ജില്ല സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പ് ഓഫീസുകൾ മുഖേനയും രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണം. ഇ-ശ്രം രജിസ്ട്രേഷനായി സംസ്ഥാനത്തു ഭിന്നശേഷിക്കാരായ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും, അന്യ സംസ്ഥാന തൊഴിലാളികൾക്കും വേണ്ടി പ്രത്യേക ക്യാമ്പുകൾ നടത്തുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇ-ശ്രം കാർഡ് രാജ്യമെമ്പാടും സ്വീകരിക്കും. പി എം എസ് ബി വൈ പദ്ധതി പ്രകാരം അപകട മരണത്തിനും പൂർണ അംഗ വൈകല്യത്തിനും 2 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും സഹായം, ദുരന്ത സമയങ്ങളിൽ ഡി ബി ടി വഴി നേരിട്ട് സഹായ തുക കൈമാറൽ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കമ്മിഷണർ ഡോ. എസ്. ചിത്ര, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ: രാമചന്ദ്രൻ നായർ, അഡിഷണൽ ലേബർ കമ്മിഷണർ രൺജിത് പി മനോഹർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് 30 ബ്ലോക്ക് പഞ്ചായത്തുകൾ ആസ്പിറേഷണൽ ബ്ലോക്കുകൾ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
സംസ്ഥാനത്തെ മുപ്പത് ബ്ലോക്ക് പഞ്ചായത്തുകളെ ആസ്പിറേഷണൽ ജില്ലകളുടെ മാതൃകയിൽ പരിഗണിച്ച് വികസന പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ തലങ്ങളിലുള്ള സാമൂഹിക നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുന്ന വിധത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള മാർഗനിർദേശങ്ങൾ ആസ്പിറേഷണൽ ബ്ലോക്ക് പഞ്ചായത്തുകളിൽ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
കാസർഗോഡ് – പരപ്പ, കാറഡുക്ക, കണ്ണൂർ – ഇരിട്ടി, വയനാട് – കൽപ്പറ്റ, പനമരം, സുൽത്താൻബത്തേരി, മാനന്തവാടി, കോഴിക്കോട് – പേരാമ്പ്ര, മലപ്പുറം – നിലമ്പൂർ, അരീക്കോട്, കാളികാവ്, വണ്ടൂർ, പാലക്കാട് – തൃത്താല, കൊല്ലങ്കോട്, നെൻമാറ, അട്ടപ്പാടി, ചിറ്റൂർ, ഇടുക്കി – ദേവീകുളം, ഇടുക്കി, അഴുത, അടിമാലി, നെടുങ്കണ്ടം, കോട്ടയം – വൈക്കം, ആലപ്പുഴ – തൈക്കാട്ടുശ്ശേരി, ചമ്പക്കുളം, വെളിയനാട്, പത്തനംതിട്ട – കോന്നി, കൊല്ലം – അഞ്ചൽ, തിരുവനന്തപുരം – കിളിമാനൂർ, വാമനപുരം എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയാണ് ആസ്പിറേഷണൽ ബ്ലോക്കുകളായി പരിഗണിച്ച് ഇടപെടുകയെന്ന് മന്ത്രി വ്യക്തമാക്കി.
സാമൂഹിക സാമ്പത്തിക സർവ്വെ പ്രകാരം നിരാലംബരായ കുടുംബങ്ങളെയും ഭൂരഹിതരേയും കൂലിവേല ചെയ്യുന്ന തൊഴിലാളികളുടെ സാന്ദ്രത, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന റേഷൻകാർഡുള്ളവർ, വിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞുപോവുന്ന വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങളും പരിഗണിച്ചാണ് ആസ്പിറേഷൻ ബ്ലോക്കുകളെ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നീതി ആയോഗ് ഗവേണിംഗ് കൗൺസിലിന്റെ നിർദേശ പ്രകാരം നേരത്തെ ആസ്പിറേഷണൽ ജില്ലകളെ കണ്ടെത്തി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. അതേ രീതിയിലാണ് ആസ്പിറേഷണൽ ബ്ലോക്കുകളുടെ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

