ലൈംഗീകാരോപണ കേസിന്റെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാടില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ സിപിഐയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണ്, ദേശീയ നേതാക്കളല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കമ്മിറ്റി അംഗം ആനി രാജയുടെ നിലപാടിനെ തിരുത്തിയായിരുന്നു ബിനോയ് വിശ്വാസിന്റെ പ്രതികരണം. തങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടത് മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ല. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ല. സിപിഐയെയും സിപിഐഎമ്മിനെയും തമ്മില്‍ തെറ്റിക്കാന്‍ ആരും നോക്കേണ്ടതില്ല. മാധ്യമങ്ങള്‍ അക്കാര്യത്തില്‍ എഴുതാപ്പുറം വായിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.