News

യമനിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ

2017 ല്‍ യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യമനിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. ആറുമാസത്തേക്കാണ് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. 2017ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. കീഴ്‌കോടതിയുടെ വിധി മേല്‍ക്കോടതിയും അടുത്തിടെ ശരിവച്ചിരുന്നു.

ക്ലിനിക് നടത്തിപ്പില്‍ പങ്കാളിയായിരുന്ന യമന്‍ സ്വദേശി തലാല്‍ അബ്ദുമഹ്ദി പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തതോടെ ഗതികെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പറയുന്നത്.കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്ന നഴ്സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
മോചന ദ്രവ്യം നല്‍കി നിമിഷയെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. എഴുപതുലക്ഷം രൂപയാണ് യമന്‍ സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!